Editor's ChoiceKerala NewsLatest NewsNationalNewsPolitics
ഖുശ്ബു ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: പ്രമുഖ തെന്നിന്ത്യൻ നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു ബി.ജെ.പിയിലേക്ക് ചേക്കേറുന്നു. തിങ്കളാഴ്ച ഉച്ചയോടെ അവർ ഡൽഹിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കും. കോൺഗ്രസ് വിട്ട് ഖുശ്ബു ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നെങ്കിലും, ഇതെല്ലാം താരം നിഷേധിക്കുകയായിരുന്നു. കോൺഗ്രസിൽ താൻ പൂർണമായും സംതൃപ്തയാണെന്നും മറ്റു പാർട്ടികളിൽ ചേരുമെന്ന അഭ്യൂഹം ശരിയല്ലെന്നുമായിരുന്നു ഖുശ്ബുവിന്റെ അപ്പോഴുള്ള പ്രതികരണം.