‘ഞങ്ങളുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറിയിരിക്കുന്നു’; കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും പെൺകുഞ്ഞ് പിറന്നു
ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരങ്ങൾ ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങളുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറിയിരിക്കുന്നു’. ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു’ എന്ന കുറിപ്പോടയാണ് പോസ്റ്റ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങൾക്ക് കുഞ്ഞു പിറക്കാൻ പോകുന്ന വിവരം താരദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അന്ന്, ‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം’ എന്ന അടികുറിപ്പോടെ ഇരുവരും ഒരുജോഡി കുഞ്ഞുസോക്സുകള്‍ കൈയില്‍ പിടിച്ച ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നത്.
എന്നാൽ, പ്രതീക്ഷിച്ചതിലും നേരത്തെയായിരുന്നു പ്രസവം. മുംബൈയിലെ ഗിർഗാവിലുള്ള എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു പ്രസവമെന്നാണ് വിവരം. താരദമ്പതികൾക്ക് ആശംസകൾ അറിയിച്ച് സിനിമാലോകത്ത് നിന്നും നിരവധി പേരാണ് രംഗത്തെത്തിയത്. 2023 ഫെബ്രുവരി ഏഴിനാണ് കിയാരയും സിദ്ധാര്‍ഥും വിവാഹിതരായത്.
Tag: Kiara Advani and Sidharth Malhotra welcome baby girl