പൊലീസിന് നൽകിയ മൊഴി മാറ്റണം ; നടിയെ ആക്രമിച്ച കേസിൽ മുഖ്യസാക്ഷിക്ക് നിരന്തര ഭീഷണി,

കൊച്ചി: കേരളത്തെ ഞടുക്കിയ സംഭവമായിരുന്നു കൊച്ചിയിൽവെച്ച് നടിയെ ആക്രമിച്ചത്.ദിലീപ് ജയിൽവാസം വരെ അനുഭവിച്ച കേസിൽ ഇതിനോടകം തന്നെ നിരവി സാകഷികൾ കൂറുമാറി.പൊന്നമ്മ ബാബു,ഇടവേള ബാബു,സിദ്ദിഖ് ഭാമ എന്നിവരടക്കം കൂറുമാറിയിരുന്നു .നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി. പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി വിപിൻ ലാൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഫോണിലൂടേയും കത്തിലൂടേയും ഭീഷണിയുണ്ടെന്നാണ് വിപിൻലാൽ പരാതിയിൽ പറയുന്നത്. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സാക്ഷി മൊഴി നൽകാനുള്ള ദിവസം അടുത്തു വരുന്നതിനിടെയാണ് തനിക്ക് ഭീഷണി വരുന്നതെന്ന് വിപിൻ പരാതിയിൽ പറയുന്നു.
കാസർഗോഡ് സ്വദേശിയാണ് വിപിൻ ലാൽ. വിപിന്റെ പരാതിയിൽ ബേക്കൽ പൊലീസ് 195 എ, 506 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കേസിൽ ആരേയും പ്രതിചേർത്തിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു.