അപകടങ്ങളില്‍ രക്തം അമിതമായി വാര്‍ന്നുവോ ?മരുന്ന് ഇനി പാമ്പിന് വിഷത്തില്‍ നിന്ന്
കാനഡ: കാനഡയിലെ ഒരു കൂട്ടം ഗവേഷകര്‍ രക്തം വാര്‍ന്നുള്ള മരണങ്ങള് തടയാന്‍ പുതിയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. പാമ്പിന്റെ വിഷത്തില്‍ നിന്നും നിര്‍മ്മിക്കുന്ന പ്രത്യേകതരം പശയാണ് കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ പശ പരിക്കേറ്റ ഭാഗത്തെ കോശങ്ങളില്‍ ഒട്ടിക്കുന്ന തരത്തിലുള്ള പശയാണ്.
ഇതുമൂലം രക്തസ്രാവം തടയാന്‍ സാധിക്കുകയും അതുവഴി രോഗിയുടെ ജീവന് രക്ഷിക്കാനും കഴിയുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.ഈ പശ നിര്‍മ്മിക്കുന്നത് ലാന്‍സ്ഹെഡ് പാബുകളില് കാണുന്ന വിഷത്തില്‍ നിന്നാണ്. ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് കൊടുംവിഷമുള്ള പാമ്പില്‍ നിന്നാണ് ഈ പശ ഉണ്ടാക്കുന്നത് എന്നത് തന്നെയാണ് .
ലോകത്തിലെ ഏറ്റവും വിഷമുള്ള അണലി വര്‍ഗത്തില്‍പെട്ട ‘ഗോള്‍ഡന്‍ ലാന്‍സ്ഹെഡ്’ ന്റെ വിഷമാണ് പശയ്ക്കായി ഉപയോഗിക്കുന്നത്.എന്‍സൈം പരിഷ്കരിച്ച ജെലാറ്റിന്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. ഇത് ജീവന് രക്ഷിക്കാനുള്ള ഒരു ചെറിയ ട്യൂബില്‍ സ്ഥാപിക്കാം.ഈ ‘സൂപ്പര്‍ ഗ്ലൂ’ ഗുരുതരമായ അപകടങ്ങളെ തുടര്‍ന്നുള്ള രക്തസ്രാവം തടയാന്‍ ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിന്റെ മറ്റൊരു പ്രത്യേകത വളരെ എളുപ്പത്തില്‍ പശ ഉപയോഗിച്ച് ചികിത്സ നടത്താമെന്നതാണ് .
ട്യൂബില്‍ നിന്നും അല്പം പശ രക്തസ്രാവമുള്ള ഭാഗത്തെ കോശങ്ങളില്‍ ലേസര്പോയിന്റര് ഉപയോഗിച്ച് ചേര്‍ക്കുകയാണ് വേണ്ടത്.ലാന്‍സ്ഹെഡുകള്‍ എന്ന് പറയുന്നത് തെക്കേ അമേരിക്കയുടെ വടക്കുഭാഗത്ത് കണ്ടുവരുന്ന പാമ്പാണ് .കൊടുംവിഷമുള്ള പാമ്പാണിത്.കാപ്പി തോട്ടങ്ങളിലും വാഴതോട്ടങ്ങളിലുമാണ് ഇവയെ സാധാരണ കൂടുതലായി കണ്ടു വരുന്നത്. പ്രായപൂര്‍ത്തിയായ ഒരു ലാന്‍സ്ഹെഡിന് കുറഞ്ഞത് മുപ്പത് മുതല്‍ 50 ഇഞ്ച് വരെ നീളം കാണും.
കര്‍ഷകരാണ് പലപ്പോഴും ഈ പാമ്പിന്റെ കടിക്ക് ഇരയാകുന്നത്. ശരാശരി 124 മില്ലിഗ്രാം ആണ് ഇതിന്റെ വിഷം. പക്ഷേ 342 മില്ലിഗ്രാം വിഷം വരെ ഒരു ലാന്സ്ഹെഡില് കാണും.എന്തായാലും ഗവേഷകരുടെ കണ്ടെത്തല്‍ ആരോഗ്യ മേഖലയ്ക്ക ഉപകാരപ്രധതാമണെങ്കില് അത് മികച്ച നേട്ടം തന്നെ ആയിരിക്കും .