ഞാന്‍ ഇന്ത്യയില്‍ കാല് കുത്തുമ്പോള്‍ കോവിഡ് വ്യാപനം അവസാനിക്കും: നിത്യാനന്ദ
ന്യൂഡല്‍ഹി : താന്‍ ഇന്ത്യയില്‍ കാല് കുത്തുമ്ബോള്‍ മാത്രമേ രാജ്യം കോവിഡ് മുക്തമാവൂ എന്ന് വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിലാണ് നിത്യാനന്ദ ഇക്കാര്യം പറയുന്നത്.
വീഡിയോയില്‍ നിത്യാനന്ദയുടെ ശിഷ്യന്മാരില്‍ ഒരാള്‍ അദ്ദേഹത്തോട് ഇന്ത്യയില്‍ എന്ന് കോവിഡ് തീരുമെന്ന് ചോദിക്കുന്നു. അതിന് മറുപടിയായി ‘അമ്മാന്‍’ ദേവി തന്റെ ആത്മീയ ശരീരത്തില്‍ പ്രവേശിച്ചുവെന്നും താന്‍ ഇന്ത്യയില്‍ കാല് കുത്തിയാല്‍ മാത്രമേ കോവിഡ് ഇന്ത്യയില്‍ നിന്ന് മാറുകയുള്ളൂവെന്നും പറയുന്നു.
ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സ്വന്തം രാജ്യമായി പ്രഖ്യാപിച്ച ‘കൈലാസ’യിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഭക്തര്‍ക്ക് പ്രവേശാനുമതി നിഷേധിച്ചെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു. ‘കൈലാസ’ എന്ന പേരില്‍ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്ബൂര്‍ണ ഭരണമുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.