Latest News
മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലും അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായി സന്ദേശം
മുംബൈ: അമിതാഭ് ബച്ചന്റെ വീട്ടിലും മുംബൈയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസം രാത്രി മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വീട്ടിലും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകളിലും ബോംബ് വച്ചതായായിരുന്നു സന്ദേശം. ഫോണ്‍ കോള്‍ ലഭിച്ചതോടെ പൊലീസും ആര്‍പിഎഫും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധനകള്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
എന്നാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നുമാണ്് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.