മീരാനായരുടെ എ സ്യൂട്ടബിള്‍ ബോയിലെ ചുംബന രംഗങ്ങൾ വിവാദത്തിലേക്ക്.

ഭോപ്പാല്‍ / നെറ്റ്ഫ്‌ളിക്‌സിലെ മിനി സീരീസായ എ സ്യൂട്ടബിള്‍ ബോയി ലെ ചുംബന രംഗങ്ങൾ വിവാദമായി. മിനി സീരീസിലെ ചുംബന രംഗങ്ങളുമായി ബന്ധപെട്ടു ലഭിച്ച പരാതിയിൽ രണ്ട് നെറ്റ്ഫ്‌ളിക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു.
നെറ്റ്ഫ്‌ളിക്‌സ് കണ്ടന്റ് വിഭാഗം വൈസ് പ്രസിഡന്റ് മോണിക ഷെര്‍ഗില്‍, പബ്ലിക് പോളിസി ഡയറക്ടര്‍ അംബിക ഖുരാന എന്നി വര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് തുടരന്വേഷണം നടത്തി വരുകയാണ്. ഹിന്ദു പെണ്‍കുട്ടിയും മുസ്‌ലിം ആണ്‍കുട്ടിയും ക്ഷേത്രത്തിന്റെ മുന്നില്‍ വെച്ച് ചുംബിക്കുന്ന രംഗങ്ങ ള്‍ ചിത്രീകരിച്ചതിനെതിരെ ലഭിച്ച പരാതിയിലാണ് നടപടി.
പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്രകാരി മീര നായര്‍ ഒരുക്കിയ ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന മീനി സീരീസിലെ ഒരു രംഗത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ പ്രശസ്ത നോവലിന്റെ അതേ പേരിലുള്ള മിനി സീരീസാണ് ‘ എ സ്യൂട്ടബിള്‍ ബോയ്’ ആദ്യം ബിബിസിയുടെ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോം ആയ ബിബിസി ഐ പ്ലെയറിലാണ് സ്യൂട്ടബിള്‍ ബോയ് പ്രദര്‍ശനത്തിനെത്തിയത്. പിന്നീടാണ് നെറ്റ്ഫ്‌ളിക്‌സിലും സീരീസ് പ്രദര്‍ശനം തുടങ്ങുന്നത്. ബി.ജെ.പി യൂത്ത് വിങ്ങ് നേതാവ് ഗൗരവ് തിവാരിയാണ് രേവ നൽകിയ പരാതിയെ തുടർന്നാണ് ചുംബന രംഗങ്ങളെ ചൊല്ലി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഈ ചുംബന രംഗങ്ങൾ ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നില്‍വെച്ചാണ് ചിത്രീകരി ക്കുന്നതെന്ന് തിവാരി തന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നു. നര്‍മദ നദിയുടെ തീരത്തുള്ള മഹേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് ഈ ഭാഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്. ഹിന്ദു പെണ്‍കുട്ടിയും മുസ്ലിം യുവാവും തമ്മില്‍ ചുംബിച്ചതിനെ ലവ് ജിഹാദുമായും തിവാരി ബന്ധപ്പെ ടുത്തുന്നുണ്ട്. ഈ രംഗങ്ങള്‍ നിലവില്‍ ഒരുപാട് പ്രശ്നങ്ങളുള്ള ഒരു രാജ്യത്തെ സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ ആളുകളെ പ്രേരിപ്പി ക്കുമെന്നും ആരോപിച്ചിരുന്നു. സീരീസിലെ ചുംബന രംഗങ്ങള്‍ അശ്ലീലമാണെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞിരിക്കുന്നത്.
