അവധി ദിനത്തിലും ജോലി, അധിക വേതനമില്ല: കിറ്റെക്‌സിനെതിരെ തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്…
തിരുവനന്തപുരം: കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിക്കെതിരെ തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്്. നിരവധി പരാതികളെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പ് കിറ്റെക്‌സ് കമ്പനിയില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയെ തുടര്‍ന്നാണ്് കിറ്റെക്‌സും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടങ്ങിയതും തെലങ്കാനയിലെ നിക്ഷേപത്തിനു കമ്പനി തയാറായതും.
തൊഴിലാളികള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്താന്‍ കമ്പനിക്കായില്ലെന്നും വേണ്ടത്ര ശുചിമുറികള്‍ കമ്പനിയിലില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി ദിനത്തിലും ജീവനക്കാരെ ജോലി ചെയ്യിക്കുന്നുണ്ടെങ്കിലും അധിക വേതനം നല്‍കുന്നില്ല. മിനിമം വേതനവും തൊഴിലാളികള്‍ക്കു നല്‍കുന്നില്ല. അനധികൃതമായി തൊഴിലാളികളില്‍ നിന്നു പിഴ ഈടാക്കിയെന്നും വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കരാറുകാരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ല. കരാര്‍ തൊഴിലാളികള്‍ക്കു ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നു പരിശോധനയില്‍ കണ്ടെത്തി. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യം ഉണ്ടായിരുന്നില്ല. ദേശീയ അവധി ദിവസങ്ങളില്‍ പോലും ജീവനക്കാര്‍ക്ക് അവധി നല്‍കാതെ ജോലി ചെയ്യിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാലറി സ്ലിപ്പുകള്‍ കമ്പനി സൂക്ഷിച്ചിരുന്നില്ല. തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ശമ്പളം കൃത്യസമയത്ത് നല്‍കാന്‍ കമ്പനി തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശമ്പളം നല്‍കുന്ന റജിസ്റ്ററും കമ്പനിയില്‍ കണ്ടെത്താനായില്ല. അതേസമയം, റിപ്പോര്‍ട്ട് തെറ്റാണെന്ന്് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ് പ്രതികരിച്ചു്. ഒരു രേഖയും പരിശോധിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ടാണിത്. 7090% വരെ അധിക വേതനം നല്‍കുന്നുണ്ടെന്നും, എത്ര ശുചിമുറിയുണ്ടെന്ന് ഇവര്‍ പറയട്ടേയെന്നും, വ്യവസായികളെ അപമാനിക്കുന്ന സമീപനമാണിതെന്നും സാബു എം. ജേക്കബ് വിമര്‍ശിച്ചു.