3500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്സ് ഉപേക്ഷിക്കുന്നു: ഇനിയും റിസ്‌ക് എടുക്കാന്‍ തയ്യാറല്ലെന്ന് സാബു ജേക്കബ്
എറണാകുളം: 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്സ് പിന്മാറുകയാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് പറഞ്ഞു. ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ 600ഓളം പുതുസംരംഭകര്‍ക്ക് അവസരം ഒരുക്കുന്ന വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനുമുള്ള ധാരണാപത്രത്തില്‍ നിന്നാണ് പിന്മാറുന്നത്.
‘ഒരു മാസത്തിനുള്ളില്‍ 10 പരിശോധനകളാണ് കിഴക്കമ്ബലത്തെ കമ്ബനിയില്‍ നടന്നത്. അതിന് ശേഷം ഇന്ന് രാവിലെയും പരിശോധന നടന്നു. കമ്ബനിയെ മുന്നോട്ട് കൊണ്ട് പോകാന്‍ അനുവദിക്കുന്നില്ല. ആരെയും എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാറിന്‍റെ അറിവോടെയാണ് പരിശോധനക്ക് ഓരോ ഡിപ്പാര്‍ട്ട്മെന്റുകള്‍ വരുന്നത്. കിറ്റക്സിനെ തകര്‍ക്കാനുള്ള പരിശോധനകളാണ് നടക്കുന്നത്’- സാബു ജേക്കബ് പറഞ്ഞു .
പരിസ്ഥിതി പ്രശ്നങ്ങള്‍ മൂലം തമിഴ്നാട്ടില്‍ അനുമതി നിഷേധിച്ച കമ്ബനിയാണ് കിഴക്കമ്ബലത്തേ കിറ്റക്സ് കമ്ബനി എന്ന് പി.ടി. തോമസ് എം.എല്‍.എ സഭയില്‍ ഉന്നയിച്ചിരുന്നു. ‘കടപ്രയാര്‍ നദി മലിനീകരിക്കപ്പെട്ടു, കമ്ബനിക്കെതിരെ പഞ്ചായത്ത് നടപടിക്കൊരുങ്ങിയപ്പോഴാണ് 20-20 പാര്‍ട്ടിയുണ്ടാക്കി ഭരണം പിടിച്ചെടുത്തത്’-പി.ടി. തോമസ് എം.എല്‍.എ പറഞ്ഞു. നിയമം അനുസരിച്ചേ ഏത് കമ്ബനിക്കും പ്രവര്‍ത്തിക്കാനാകുവെന്നായിരുന്നു മുഖ്യമന്ത്രി എം.എല്‍.എയ്ക്ക് നല്‍കിയ മറുപടി. ഈ ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയാല്‍ 50 കോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സാബു ജേക്കബും തിരിച്ചടിച്ചിരുന്നു.