മാസ്‌ക് വെക്കാതെ സമരത്തില്‍ പങ്കെടുത്ത കെ.കെ രാഗേഷിന് കോവിഡ്, അങ്കലാപ്പിലായി കൂടെപ്പോയവര്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ കര്‍ഷക സംഘം നേതാവ് കൂടിയായ രാഗേഷ് സജീവമായി രംഗത്തുണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിലും കെ.കെ രാഗേഷ് പങ്കെടുത്തിരുന്നു. മാസ്‌ക് പോലും വെയ്ക്കാതെയായിരുന്നു രാഗേഷ് സമരത്തിനു പങ്കെടുത്തത്.
എന്നാല്‍ സിപിഎം നേതാവും രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഇടനിലക്കാര്‍ ആശങ്കയില്‍. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി അംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് കെ.കെ രാഗേഷിന് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് എത്തിയ നൂറില്‍ അധികം സിപിഎം പ്രവര്‍ത്തകര്‍ രഗേഷിനൊപ്പം ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ തിരിച്ച് കേരളത്തിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. രാഗേഷിനു കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ സ്ഥിതി വഷളാകുമോയെന്ന ഭയത്തിലാണ് കൂട്ടാളികള്‍.