Editor's ChoiceKerala NewsLatest NewsLocal NewsNationalNews
സി.എം.രവീന്ദ്രന്, ടി.പി.ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് കെ.കെ.രമ.

കോഴിക്കോട് / മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്, ടി.പി.ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതാനെന്നും രമ ഒരു മലയാളം ന്യൂസ് ചാനലിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് വീടുകൾ കയറി ജോലി വാഗ്ദാനം ചെയ്താ ണ് രവീന്ദ്രൻ സിപിഎമ്മിനുവേണ്ടി വടകര മേഖലയിൽ പ്രചാരണം നടത്തിയതെന്നും, പിണറായി വിജയന്റെ ചിത്രം പോസ്റ്ററിൽ വച്ചാൽ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് പാർട്ടിക്ക് ബോധ്യ മായെന്നും പറഞ്ഞ രമ, വടകര മേഖലയിൽ രവീന്ദ്രന് നിരവധി ബെനാ മി ഇടപാടുകളുള്ളതായും, ഇഡി അടുത്ത് ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കുമെന്നും പറയുകയുണ്ടായി.