പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം അവകാശങ്ങളെ ഹനിക്കുന്നു; കെ.എം ഷാജി
കോഴിക്കോട്: മുസ്ലിം ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല രണ്ടാം തുടര്‍ഭരണമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ തെറ്റെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം. ഷാജി രംഗത്ത്.
തുടര്‍ഭരണത്തിലേറിയ പിണറായി സര്‍ക്കാര്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ പോലും ഹനിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന സ്‌കോളര്‍ഷിപ്പിലെ ന്യൂനപക്ഷ അനുപാതത്തില്‍ വരുത്തിയ പുനര്‍ക്രമീകരണത്തിനെതിരെ മുസ്ലീം സംഘടനകള്‍ തന്നെ പ്രതികരിച്ചിരുന്നു.
അത്തരത്തിലാണ് കെ.എം ഷാജിയും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചവര്‍ എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും അതു പാലിക്കാന്‍ തയ്യാറാവണം. ഏതെങ്കിലും സമുദായം അനര്‍ഹമായി വല്ലതും നേടിയിട്ടുണ്ടെങ്കില്‍ അതു സര്‍ക്കാര്‍ വ്യക്തമാക്കണം.
വര്‍ഗീയത കളിച്ചും ഭീഷണിപ്പെടുത്തിയും വാ മൂടിക്കെട്ടാമെന്ന് ധരിക്കരുത്. രാഷ്ട്രീയമായി ചെറുക്കാനും മുന്നോട്ടു നയിക്കാനും മുസ്ലീംലീഗ് സജ്ജമാണെന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.