
ജയ്പൂർ: രാജ്യത്തെ ഞെട്ടിച്ച ക്ഷേത്രപൂജാരിയുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാനിലായിരുന്നു ഞെട്ടിച്ച സംഭവം നടന്നത്. ക്ഷേത്രത്തിന്റെ ഭൂമി കൈയ്യേറ്റത്തെ ചെറുത്തതിന്റെ പേരിലായിരുന്നു പൂജാരിയെ ജീവനോടെ പെട്രോളൊഴിച്ച കത്തിച്ചത്.തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 177 കിലോമീറ്റർ ദൂരത്തുള്ള കരവഌ ജില്ലയിലാണ് സംഭവം. ജില്ലയിലെ ഒരു ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്രത്തിന്റെ പൂജാരിയായ ബാബുലാൽ വൈഷ്ണവിനെയാണ് ക്രൂരമായി വധിച്ചത്.
ആറോളം പേർ അടങ്ങുന്ന സംഘമാണ് തന്നെ പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന് കൊല്ലപ്പെട്ട പൂജാരി ബാബു ലാൽ മരണ മൊഴി നൽകിയിരുന്നു. സംഭവത്തിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യത്തു ഉയരുന്നത്. രാജ്യത്തെ എല്ലാ സംഭവത്തിലും ഇടപെടുന്ന രാഹുൽ ഗാന്ധി രാജസ്ഥാനിൽ ഉടനെത്തണമെന്ന് മുൻ കേന്ദ്രമന്ത്രി. രാജസ്ഥാനിലെ ക്ഷേത്ര പൂജാരിയെ മതമൗലികവാദികൾ തീകൊളുത്തിക്കൊന്ന സംഭവത്തിലാണ് ബി.ജെ.പി നേതാവ് രാജ്യവർദ്ധൻ റാത്തോഡിന്റെ പ്രതികരണം.
ക്ഷേത്രം പൂജാരിക്ക് താമസിക്കുന്നതിനായി കെട്ടിടം നിർമിക്കാൻ ആരംഭിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കം. ബാബു ലാൽ മണ്ണുമാന്തി ഉപയോഗിച്ച് കെട്ടിട നിർമാണത്തിനുള്ള സ്ഥലം നികത്താൻ ആരംഭിച്ചു. ഇതോടെ ചിലർ ഇതിനെ എതിർത്ത് രംഗത്തെത്തി . നികത്തിയ ഭൂമി തങ്ങളുടെതാണെന്ന് അവകാശപ്പെട്ടാണ് അവർ എതിർത്തത്. തർക്കം ആരംഭിച്ചതോടെ ഗ്രാമത്തിലെ പൗരപ്രമുഖർ ഇടപെട്ട് ക്ഷേത്ര ഭൂമി ക്ഷേത്രത്തിന്റെതാണെന്ന് കണ്ടെത്തി പൂജാരിക്ക് നൽകാൻ ധാരണയായി.
എന്നാൽ ഇത് പരിഗണിക്കാതെ ക്ഷേത്ര ഭൂമിയിൽ എത്തിയ ആറംഗ സംഘം സ്ഥലത്ത് കുടിലുകൾ കെട്ടി. ഇത് ചോദ്യം ചെയ്തതിനാണ് ക്ഷേത്രം പൂജാരി ബാബുലാലിനെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പൂജാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.