സെറം ഇൻസ്റ്റിട്യൂട്ടിന്റെ കൊവി-ഷീല്‍ഡ് കൊവിഡ് വാക്സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കും.

പൂനെ / പൂനയിലെ സെറം ഇൻസ്റ്റിട്യൂട്ടിന്റെ കൊവിഡ് വാക്സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കും. വാക്‌സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദാര്‍ പൂനവാലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിലാ യിരിക്കും വാക്സിന്‍ ആദ്യം വിതരണം നടത്തുക. പിന്നീട് മാത്രമാ യിരിക്കും മറ്റു രാജ്യങ്ങൾക്ക് നൽകുക. ഓക്സ്ഫഡ് വാക്സിന്‍ നിര്‍മാണത്തിനൊരുങ്ങുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതിന് പിറകെയാണ് പൂന വാല യുടെ വെളിപ്പെടുത്തൽ ഉണ്ടായത്. കൊവി-ഷീല്‍ഡ് എന്ന പേരിലാണ് വാക്സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്നത്. ആദ്യഘട്ടത്തില്‍ ജനുവരി-ഫെബ്രുവരി മാസത്തോടെ 10-15 ദശലക്ഷം ഡോസ് വാക്സി നുകള്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏപ്രില്‍-മേയ് മാസത്തോടെ നൂറ് ദശലക്ഷത്തിനു മേല്‍ ഡോസുകള്‍ ഉത്പാദിപ്പിക്കും. ജൂണ്‍ ജൂലായ് മാസത്തോടെ 200-300 ദശലക്ഷം വാക്‌സിനുകളാണ് ഇന്ത്യയ്ക്ക് വേണ്ടിവരികയെന്നും പൂനവാല പറയുകയുണ്ടായി.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ പ്രത്യേകതകളെപ്പറ്റിയും വാക്‌സിന്‍ വിതരണത്തെപ്പറ്റിയും പൂനവാ ല പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു. വലിയതോതില്‍ വാക്സി ന്‍ നിര്‍മ്മിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും, വാക്സിന്‍ ഉത്പാദനം സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും പൂനവാല പറയുക യുണ്ടായി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷക സംഘവുമായി ചര്‍ച്ചനട ത്തിയ വിവരങ്ങള്‍ നേരത്തെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. വാക്സിന്‍ ഉത്പാദനത്തിന് രാജ്യത്ത് നടക്കുന്ന തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മോദി മൂന്ന് സ്ഥാപനങ്ങളാണ് ഇന്ന് സന്ദര്‍ശിച്ചത്. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദരാ ബാദിലെ ഭാരത് ബയോടെക്, എന്നിവിടങ്ങളില്‍ മോദി സന്ദര്‍ശനം നടത്തുകയുണ്ടായി.