CinemaEditor's ChoiceLatest NewsLocal NewsNationalNewsPolitics
തമിഴ്‌നാട്ടിൽ ഒരു രാഷ്ട്രീയ വിപ്ലവം സൃഷ്ട്ടിക്കാൻ മക്കൾ മൺറം രജനിയെ ക്ഷണിക്കുന്നു.

തമിഴ്‌നാട്ടിൽ ഒരു രാഷ്ട്രീയ വിപ്ലവം സൃഷ്ട്ടിക്കാൻ രജനി മക്കൾ മൺറം തലൈവനോട് ആവശ്യപ്പെടുന്നു. കോയമ്പത്തൂരിലെ രജനി മക്കൾ മൺറം അംഗങ്ങൾ സൂപ്പർസ്റ്റാർ രജനികാന്ത് രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് പോസ്റ്ററുകൾ പതിച്ചതിന് പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് വെള്ളൂരിലേയും മധുരയിലേയും ചെന്നൈയിലെയും ആരാധകർ പോസ്റ്ററുകളുമായി രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ വിപ്ലവം കൊണ്ടുവരണമെന്നാണ് പോസ്റ്ററുകളിൽ കുറിച്ചിരിക്കുന്നത്. ഒപ്പം രാഷ്ട്രീയ രംഗത്ത് ഇപ്പോൾ ഒരു വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി രജനി മാത്രമാണെന്നും പോസ്റ്ററുകളിൽ കുറിച്ചിരിക്കുന്നു. അതേസമയം, രജനിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് ജനത കാത്തിരിക്കുകയാണെകിലും, ഇക്കഴിഞ്ഞ മാർച്ചിൽ തനിയ്ക്ക് മുഖ്യമന്ത്രിയാകാൻ താത്പര്യമില്ലെന്ന് രജനി വ്യക്തമാക്കിയിരുന്നതാണ്.