CrimeKerala NewsLatest NewsUncategorized
ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്: രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും
കൊച്ചി : ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ പോലീസ് കസ്റ്റഡിയിൽ വിട്ട അധോലോക നേതാവ് രവി പൂജാരിക്കായി ക്രൈംബ്രാഞ്ച് ബംഗളൂരുവിൽ. പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് പൂജാരിയെ കസ്റ്റഡിയിലെടുക്കും. ഇന്ന് രാത്രിയോടെ പൂജാരിയെ കനത്ത സുരക്ഷയിൽ കൊച്ചിയിലെത്തിക്കും.
ജൂൺ മാസം എട്ടാം തീയതി വരെ എട്ട് ദിവസത്തേക്കാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ട് നൽകിയിരിക്കുന്നത്. പരപ്പന ജയിലിൽ കഴിയുന്ന പൂജാരിയുടെ അറസ്റ്റ്, കഴിഞ്ഞ ഫെബ്രുവരിയിൽ ജയിലിലെത്തി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഓൺലൈനായി എറണാകുളം അഡീഷണൽ സിജെഎം കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നൽകിയത്. നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടി പാർലറിലാണ് വെടിവെയ്പുണ്ടായത്.