Kerala NewsLatest NewsNewsPolitics

ലതിക സുഭാഷ് സ്വതന്ത്രയായി മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷു​മാ​യി ഇ​നി ച​ര്‍​ച്ച​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി.

ല​തി​ക സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മു​ന്ന​ണി​യി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വി​ട്ടു​കൊ​ടു​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, ല​തി​കാ സു​ഭാ​ഷ് ഏ​റ്റു​മാ​നൂ​രി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​ഖ്യാ​പ​മു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button