keralaKerala NewsLatest News
ഓണത്തിരക്ക്; കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും
ഓണാഘോഷ ദിനങ്ങളിലെ യാത്രക്കാരുടെ തിരക്ക് മാനിച്ച് കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 2 മുതൽ 4 വരെ ആലുവയും തൃപ്പൂണിത്തുറയും നിന്ന് അവസാന സർവീസ് രാത്രി 10.45ന് ഉണ്ടായിരിക്കും. കൂടാതെ, തിരക്കേറിയ സമയങ്ങളിൽ ആറ് അധിക ട്രെയിനുകൾ ഓടിക്കും.
ജലമെട്രോയും ഓണ തിരക്ക് പരിഗണിച്ച് സർവീസ് വർധിപ്പിക്കും. തിരക്കേറിയ സമയങ്ങളിൽ 10 മിനിറ്റ് ഇടവിട്ട് ബോട്ടുകൾ സർവീസ് നടത്തും. സെപ്റ്റംബർ 2 മുതൽ 7 വരെ ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോടതിയിലേക്കുള്ള സർവീസ് രാത്രി 9 മണിവരെ ഉണ്ടായിരിക്കും.
Tag: Kochi Metro to operate additional services due to Onam rush