Kerala NewsLatest News
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 33,600 രൂപയായി.
ഗ്രാമിന് 30 രൂപയാണ് കൂടിയത്. 4200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില 33,360ല്‍ തുടരുകയായിരുന്നു. വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത.
ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസം അഞ്ചിന് പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരുന്നു.