indiaLatest NewsNationalNews

കേരളത്തിന്റെ ആരോഗ്യരംഗത്തെ പ്രശംസിച്ച് കര്‍ണാടക ആരോഗ്യമന്ത്രി

കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന് മാതൃകയാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി. കാസര്‍ക്കോട് പുതിയ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആരോഗ്യ രംഗത്തെ കാര്യങ്ങളിൽ കര്‍ണാടകയെ ഇന്ത്യയുമായി താരതമ്യം ചെയ്യുന്നില്ല; പകരം കേരളത്തോടും തമിഴ്‌നാടോടുമാണ് താരതമ്യം. കാരണം, ആരോഗ്യസേവന മേഖലയില്‍ കേരളമാണ് മുന്നില്‍. അടിസ്ഥാന സൗകര്യങ്ങളിലും മനുഷ്യ വികസന സൂചികകളിലും കേരളം രാജ്യത്തിന് മാതൃകയാണ്. ആരോഗ്യ രംഗത്ത് രാജ്യത്തിന്റെ നായകത്വം വഹിക്കുന്നത് കേരളമാണ്,” മന്ത്രി പറഞ്ഞു.

പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

ഒരു ആഴ്ച മുമ്പ് ആലപ്പുഴയില്‍ നടന്ന മറ്റൊരു ചടങ്ങില്‍, കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും സമാനമായ നിലപാട് വ്യക്തമാക്കിയിരുന്നു. “ആരോഗ്യരംഗത്ത് കേരളം നമ്പര്‍ വണ്‍” ആണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ആ സമയത്തുതന്നെ, കേരള നിയമസഭയില്‍ പ്രതിപക്ഷം സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തിരുന്നു. എന്നാല്‍ കര്‍ണാടക മന്ത്രിമാരുടെ തുടർച്ചയായ പ്രശംസകള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tag: Karnataka Health Minister praises Kerala’s healthcare sector

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button