Kerala NewsLatest NewsPolitics

പാര്‍ട്ടി ഓഫിസ് അധികാര കേന്ദ്രമല്ല; സര്‍ക്കാര്‍ ഓഫിസുകളായി മാറരുതെന്ന് കോടിയേരി

കണ്ണൂര്‍: പാര്‍ട്ടി ഓഫിസ് അധികാര കേന്ദ്രമായി മാറരുതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ഓഫിസുകള്‍ വഴി ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ഓഫിസുകള്‍ വഴി പാടില്ലെന്നും വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു.

ഗവര്‍മെന്‍റ് ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി തന്നെ ചെയ്യാന്‍ പാടില്ല. അതിനൊരു വേര്‍തിരിവ് വേണം. എന്നാല്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയെ സമീപിക്കാം. പാര്‍ട്ടിയില്‍ വന്നുചേരുന്ന പ്രശ്നങ്ങള്‍ ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍ പെടുത്താം. രണ്ടും തമ്മില്‍ വേര്‍തിരിവില്ലെങ്കില്‍ ഭാവിയില്‍ പ്രത്യാഘാതങ്ങളുണ്ടാകും.

രണ്ടാമൂഴം വന്നതിനാല്‍ പ്രാദേശികമായ അധികാരകേന്ദ്രമായി പാര്‍ട്ടി മാറാന്‍ പാടില്ല -കോടിയേരി പറഞ്ഞു.

കെ.കെ. ശൈലജയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെ കോടിയേരി ന്യായീകരിച്ചു. മുഖ്യമന്ത്രി ഒഴികെ എല്ലാവരെയും മാറ്റിയിട്ടുണ്ട്. ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ എല്ലാവര്‍ക്കും നല്‍കേണ്ടിവരും. എല്ലാവര്‍ക്കും ബാധകമാകുന്ന തീരുമാനമാണ് പാര്‍ട്ടി കൈക്കൊണ്ടത്. പുതിയ ആളുകള്‍ വന്നാല്‍ ഒരു മാറ്റമുണ്ടാകും. ആ മാറ്റം എല്ലാ മേഖലയിലും പ്രകടമാണെന്നും കോവിഡ് കാലമായതിനാല്‍ മാറ്റം പുറത്ത് പ്രകടമാകാന്‍ സമയമെടുക്കുമെന്നും കോടിയേരി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button