Kerala NewsLatest News
കോടിയേരി വീണ്ടും തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്താന്‍ കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചുവരുന്ന കാര്യത്തില്‍ സംസ്ഥാന സമിതി തീരുമാനം എടുക്കും. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായായാണ് കോടിയേരിയുടെ തിരിച്ചുവരവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
2020 നവംബറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. പകരം ആക്റ്റിങ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിക്കുകയും. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചുവരുമെന്നുള്ള അഭ്യൂഹമാണ് സംസ്ഥാന സമതിയുമായി ബന്ധപ്പെട്ട് ശക്തമായി പ്രചരിക്കുന്നത്. സംസ്ഥാന സമിതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്.