ലണ്ടന്‍ : ഇന്ത്യന്‍ നായകന് പാക്കിസ്ഥാന്റെ പച്ച ജഴ്സിയണിഞ്ഞതിന്റെ അമ്പരപ്പ് മാറാതെ നില്‍ക്കുകയാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ടിനെതിരയുള്ള ഏകദിന പരമ്പരയ്ക്കിടെയാണ് ഈ ചിത്രം സമൂഹാമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
പക്ഷേ ആരാധകര്‍ വിഷമിക്കേണ്ട. ഇത് യഥാര്‍ത്ഥത്തില്‍ നായകന് കോഹ്ലിയുടെ ഫോട്ടോ അല്ല. പാക്കിസ്ഥാന് ക്രിക്കറ്റിലെ പുത്തന്‍ താരോദയം സവൂദ് ഷക്കീലിന്റെതാണ്. ഈ ഇരുപത്തഞ്ചുകാരന് വിരാട് കോലിയുമായി ബാറ്റിങ് ശൈലിയില്‍ സാമ്യമൊന്നുമില്ല.
അതേസമയം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സവൂദിന്റേത്. 10 സെഞ്ചുറികളും 17 അര്‍ധസെഞ്ചുറികളും ഈ താരം 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കി. അതുപോലെ 70 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 45.49 ശരാശരിയില്‍ 2411 റണ്‍സാണ് സമ്പാദ്യം.
ഇതില്‍ നാലു സെഞ്ചുറികളും 19 അര്‍ധസെഞ്ചുറികളുമുണ്ട്. പുറത്താകാതെ നേടിയ 134 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 27 വിക്കറ്റുകളും ഈ താരം സ്വന്തമാക്കി. മൂന്ന് ഏകദിനങ്ങളാണ് രാജ്യന്തരത്തലത്തില് താരം കളിച്ചത്.