കഷണ്ടിയാണെന്നറിഞ്ഞിരുന്നെങ്കില്‍ കല്യാണം കഴിക്കില്ലായിരുന്നു ,വിവാഹ മോചനം തേടി യുവതി

ലക്‌നൗ: കഷണ്ടി മറച്ചു വെച്ച് വിവാഹം കഴിച്ചതിന് ഭർത്താവിൽ നിന്നും വിവാഹ മോചനം തേടി യുവതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കഷണ്ടിയുള്ള കാര്യം മറച്ചു വെച്ച് വിഗ്ഗ് ധരിച്ചാണ് ഭർത്താവ് തന്നെ വിവാഹം ചെയ്തതെന്നാണ് യുവതി പറയുന്നത്.
കല്യാണത്തിന് മുൻപ് ഇയാൾക്ക് ഇടതൂർന്ന മുടിയുണ്ടായിരുന്നുവെന്നും എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഭർത്താവ് വിഗ്ഗ് ധരിച്ചിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു. 2020 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
കഷണ്ടിയുണ്ടെന്ന കാര്യം ഇതുവരെ ഭർത്താവ് തന്നോട് പറഞ്ഞിട്ടില്ല. കഷണ്ടിയാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ വിവാഹത്തിന് സമ്മതം മൂളില്ലായിരുന്നു. ഇരുട്ടിലായ അവസ്ഥയിലാണ് താൻ ഇപ്പോഴെന്നും യുവതി വ്യക്തമാക്കി. മീററ്റ് പോലീസ് സംഘടിപ്പിച്ച് കൗൺസിലിംഗിനിടെയാണ് യുവതി തന്റെ പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.