DeathKerala NewsLatest NewsLocal NewsNews
പാലക്കാട് കാർ മരത്തിലിടിച്ച് മറിഞ്ഞു രണ്ട് യുവാക്കൾ മരിച്ചു

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് -കോങ്ങാട് ടിപ്പു സുൽത്താൻ റോഡിൽ വെണ്ണിയേടത്ത് കുന്ന് കനാൽ പാലത്തിന് സമീപം ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ പേർ മരിച്ചു. കാർ മരത്തിലിടിച്ച് വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു. കാരാകുർശ്ശി സ്വദേശികളായ പുല്ലുവായക്കുണ്ട് മുറവഞ്ചേരി സുലൈമാന്റെ മകൻ സുഹൈബ് (21), പാണക്കാടൻ വീട്ടിൽ അബ്ദുൾ അസീസിന്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന തെയ്യത്താളൻ തൻസീറിന് (22) പരിക്കേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി 9.30 ന്കോങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന അനസിന്റെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കോങ്ങാട് പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.