Kerala NewsLatest NewsUncategorized
പട്ടയഭൂമിയിലെ മരം മുറിക്കാൻ പ്രത്യേക പാക്കേജ്; ഉത്തരവിനായി ആദ്യം കത്ത് നൽകിയത് മുൻ എംഎൽഎ സികെ ശശീന്ദ്രൻ
കൽപ്പറ്റ: മുൻ എംഎൽഎ സികെ ശശീന്ദ്രൻ ആണ് സർക്കാറിനെ ആദ്യം സംരക്ഷിത ഈട്ടി മരങ്ങൾ മുറിക്കുന്നതിന് പ്രത്യേക പാക്കേജ് ആയി ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചതെന്ന് റിപ്പോർട്ട്. വയനാട്ടിലെ റവന്യു പട്ടയഭൂമിയിലെ സംരക്ഷിത ഈട്ടി മരങ്ങൾ മുറിക്കുന്നതിനാണ് സർക്കാരിനെ സമീപിച്ചത്.
ഇതിൽ പ്രതികരണവുമായി അദ്ദേഹം എത്തുകയും ചെയ്തു. താൻ കർഷകന് സംരക്ഷിത മരങ്ങളുടെ അവകാശം നൽകണമെന്നേ ആവശ്യപ്പെട്ടിട്ടുള്ളു എന്ന് അദ്ദേഹം പറഞ്ഞു. വനം റവന്യൂ സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സി കെ ശശീന്ദ്രൻറെ കത്ത് ലഭിച്ച ഉടൻ പരിശോധിക്കണമെന്ന് നിർദ്ദേശം നൽകി.