വത്തിക്കാന്‍: മാര്‍പാപ്പയ്ക്ക് ലഭിച്ച കത്തില്‍ വെടിയുണ്ടകള്‍. ദി പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍, റോം എന്ന വിലാസത്തില്‍ മാര്‍പാപ്പയ്ക്ക് വന്ന കത്തിലാണ് മൂന്ന് വെടിയുണ്ടകളും കണ്ടത്.
തപാല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെ കത്ത് പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഫ്രാന്‍സില്‍ നിന്നുമാണ് കത്തയയച്ചിരിക്കുന്നത്.
അതേസമയം ലഭിച്ച മൂന്ന് വെടിയുണ്ടകളും പിസ്റ്റളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണെന്നാണ് ലഭ്യമായ വിവരം . എന്നാല്‍ സംഭവത്തെ കുറിച്ച് വത്തിക്കാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.