Latest NewsNationalNewsUncategorized
രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തില്ല; അന്യസംസ്ഥാന തൊഴിലാളികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ
ന്യൂ ഡെൽഹി: രാജ്യത്ത് ട്രെയിൻ സർവീസ് നിർത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ട്രെയിൻ സർവീസുകൾ നിർത്തിവയ്‌ക്കണമെന്ന് സംസ്ഥാനങ്ങൾ ഇതുവരെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യമെങ്കിൽ ഇത്തവണയും അന്യസംസ്ഥാന തൊഴിലാളികൾക്കായി ശ്രമിക് ട്രെയിനുകൾ ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. തൊഴിലാളികളാരും ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഏതെങ്കിലും സംസ്ഥാനങ്ങളിൽ പ്രത്യേക നിയന്ത്രണങ്ങളുണ്ടെങ്കിൽ അക്കാര്യം ടിക്കറ്റ് ബുക്കിംഗ് സമയത്ത് തന്നെ യാത്രക്കാരെ റെയിൽവേ അറിയിക്കുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകളോടിക്കാൻ അതതു മേഖലാ ജനറൽ മാനേജർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.