Editor's ChoiceHealthNationalNewsTamizh nadu

കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് , എവിടെയും നീണ്ട നിരകൾ.

കോ​ട്ട​യം/ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളിൽ രാവിലെ ഏഴു മണിക്ക് തു​ട​ങ്ങി. 47,28,489 പു​രു​ഷ​ൻ​മാ​രും 51,28,361 സ്ത്രീ​ക​ളും 93 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും അ​ട​ക്കം 98,57,208 വോ​ട്ട​ർ​മാ​രാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലു​ള്ള​ത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരകളാണെന്നാണ് അഞ്ചു ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകളും പറയുന്നത്. ​451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8,116 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് നടക്കുക. ആകെ വോട്ടർമാരിൽ 57,895 ക​ന്നി വോ​ട്ട​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്നുണ്ട്. 12,643 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് അഞ്ചു ജില്ലകളിലായി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 473 പ്ര​ശ്ന​ബാ​ധി​ത പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വെ​ബ്കാ​സ്റ്റിം​ഗും ഏ​ർ​പ്പെ​ടു​ത്തി​യി​രിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button