Kerala NewsLatest NewsPolitics

അഫ്ഗാനിസ്താന്‍ മതമൗലിക വാദികള്‍ക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി

അഫ്ഗാനിസ്താന്‍ മതമൗലിക വാദികള്‍ക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വര്‍ഗീയതയുടെ പേരില്‍ തീ ആളിപ്പടര്‍ത്തിയാല്‍ മനുഷ്യന്‍ അതില്‍ തന്നെ എരിഞ്ഞടങ്ങും. ജനങ്ങളും രാഷ്ട്രങ്ങളും മതമൗലിക വാദത്തിന്റെ ഇരകളാണ്.

ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാന്‍ ശ്രമിച്ചു. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അദ്ധ്യാത്മിക രംഗത്ത് പ്രവര്‍ത്തിച്ച ഗുരുക്കന്മാര്‍ ധാരാളം ഉണ്ട്. എന്നാല്‍ ആ പ്രവര്‍ത്തനത്തിലൂടെ ജന്മനാടിന്റെ ചരിത്രം തന്നെ വിജയകരമായി മാറ്റി എഴുതാനുള്ള ആയുധമാക്കിയ ഒരാളേയുള്ളൂ, അത് ശ്രീ നാരായണ ഗുരുവാണ്.

ജാതിക്ക് അതീതമായി ഗുരു ഉയര്‍ത്തി പിടിച്ച മാനവികതയുടെ സമീപനം അതേപടി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ഒരു പ്രത്യേക ജാതി മാത്രം മതിയെന്നോ ഒരു പ്രത്യേക മതം മാത്രം മതിയെന്നോ അല്ല ഗുരു പറഞ്ഞത്. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വയ്ക്കുന്നത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനം. സര്‍ക്കാരിന്റെ എത്രയോ നടപടികളില്‍ ഗുരു സന്ദേശത്തിന്റെ പ്രതിഫലിക്കു്ന്നത് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button