Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics
എൻഡിഎ സ്ഥാനാർത്ഥിയായി ജേക്കബ് തോമസ് മത്സരിക്കും.

കൊച്ചി/ വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ജേക്കബ് തോമസ് മത്സരിക്കും. ഇരിങ്ങാലക്കുടയാണ് ജേക്കബ് തോമസ് ആഗ്രഹിക്കുന്നത്. ഇക്കുറി എൻഡിഎയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിടും.
നാല് മാസംകൂടി നന്നായി ഭരിച്ചാൽ പിണറായി ഭരണം തുടരുമെന്നു പറഞ്ഞ ജേക്കബ് തോമസ്, ദേശീയത രാജ്യത്തിന് ആവശ്യമുള്ള ഘടകമാണെന്നും എന്നാൽ അതിന് അടിസ്ഥാനം വേണമെന്നും വ്യക്തമാക്കി.
ഇക്കുറി ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാവരും ബിജെപിയോട് അടുക്കും. സ്ഥാനാർത്ഥി നിർണ്ണയം മികച്ചതാണെങ്കിൽ എൻഡിഎ വിജയിക്കും. എൽഡിഎഫിനും യുഡിഎഫിനും നല്ല സ്ഥാനാർത്ഥികൾ ഉണ്ടായാൽ മാത്രമേ വിജയിക്കാനാവൂ. ജേക്കബ് തോമസ് പറഞ്ഞു.