HomestyleKerala NewsNews

ഓൺലൈൻ ട്രയല്‍ ക്ലാസുകൾ കഴിഞ്ഞു, ജൂൺ 15 മുതല്‍ പുതിയ ക്ലാസുകള്‍ സംപ്രേഷണം തുടങ്ങും.

ഒന്ന് മുതൽ പ്ലസ് ടു വരെയുളള ഓൺലൈൻ ട്രയല്‍ ക്ലാസുകൾ കഴിഞ്ഞു. ജൂൺ 1 മുതൽ ആരംഭിച്ച ട്രയൽ ക്ലാസുകൾ ആണ് അവസാനിച്ചത്. ക്ലാസുകൾ എല്ലാവർക്കും കാണാനുളള ക്രമീകരണം പ്രാദേശിക തലത്തിൽ ഉറപ്പുവരുത്തി എന്നാണ് കൈറ്റ് വിക്ടേഴ്സ് ആവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ, ജൂൺ 15 തിങ്കളാഴ്ച മുതല്‍ പുതിയ ക്ലാസുകള്‍ സംപ്രേഷണം ആരംഭികാണാന് കൈറ്റ് വിക്ടേഴ്സിന്റെ തീരുമാനം.
രാവിലെ എട്ടര മുതൽ നേരത്തെ അറിയിച്ചിട്ടുളള സമയക്രമത്തിന് അനുസരിച്ചായിരിക്കും ഓൺലൈൻ ക്ലാസുകൾ നടക്കുക. ഓൺലൈൻ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് കൈറ്റ് വിക്ടേഴ്സ് പറയുന്നത്. വിക്ടേഴ്സ് വെബില്‍ 27 ടെറാബൈറ്റ് ഡൗണ്‍ലോഡ് ഒരു ദിവസം നടന്നു. ഫേസ്ബുക്ക് പേജിൽ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറില്‍ നിന്നും 16.5 ലക്ഷംപേർ വിക്ടേഴ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡു ചെയ്തു. ചില ക്ലാസുകള്‍ 40 ലക്ഷത്തിലധികം പേർ കണ്ടു. ഇന്ത്യയ്ക്ക് പുറത്ത് ഗള്‍ഫ് നാടുകളിലും അമേരിക്ക-യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍ നിന്നും ക്ലാസുകള്‍ കണ്ടവരുണ്ട്.
അറബി , ഉറുദു, സംസ്കൃതം ക്ലാസുകളും കൈറ്റ് വിക്ടേഴ്സ് ഇനി ആരംഭിക്കും. ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വിക്ടേഴ്സ് അറിയിച്ചു. തമിഴ് മീഡിയം കന്നട മീഡിയം ക്ലാസുകള്‍ യൂ ട്യൂബ് ലിങ്കിലും ലഭ്യമാക്കും. ആദ്യ അഞ്ചുദിവസം ട്രയല്‍ അടിസ്ഥാനത്തിലാണ് തമിഴ്, കന്നട ക്ലാസുകള്‍. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകളുടെ പുനഃസംപ്രേഷണം. ​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button