Kerala NewsLatest News
സംസ്ഥാനത്ത് വാരാന്ത്യ ലോക് ഡൗണ്‍ തുടരുന്നു,അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ഡൗണ്‍ സാഹചര്യം വിലയിരുത്താനുള്ള യോഗം ഇന്ന് കൂടും . മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വിദഗ്ധസമിതി അംഗങ്ങളും പങ്കെടുക്കും. ചര്‍ച്ചയാവുന്നത് സംസ്ഥാനത്തു നല്‍കേണ്ട ഇളവുകളും, വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള അനുമതികളും ആണ്. എങ്കിലും ഇപ്പോള്‍ നിലവിലുള്ള വാരാന്ത്യ ലോക്ഡൗണില്‍ മാറ്റമില്ല.പെരുന്നാളിന്റേയും ഓണത്തിന്റേയും കച്ചവടം അനുവദിക്കണമെന്ന ആവശ്യത്തില്‍ വ്യാപാരികള്‍ ഉറച്ചു നില്‍ക്കുകയാണ്.
കൊറോണ മൂന്നാം ഘട്ട മുന്നറിയിപ്പ് പ്രധാനമന്ത്രി നേരിട്ട് മുഖ്യമന്ത്രിമാരെ അറിയിച്ചിരുന്നതിനാലും ,ആഗസ്റ്റ് മാസം അതീവ ജാഗ്രതവേണ്ട മാസമാണെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശം ഉള്ളതിനാലും വലിയ ഇളവുകള്‍ക്ക് സാദ്ധ്യത ഇല്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.