Kerala NewsLatest NewsLaw,

ശബരിമല മേല്‍ശാന്തി നിയമന വിജ്ഞാപനം: ഹൈക്കോടതി സ്റ്റേ ഇല്ല.

കൊച്ചി: ശബരിമല മേല്‍ശാന്തി നിയമന വിജ്ഞാപനത്തിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ശബരിമല മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണന്‍ ആയിരിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ നിയമന വിജ്ഞാപനത്തിനെതിരെ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് കാണിച്ച് കോട്ടയം സ്വദേശി വിഷ്ണു നാരായണനാണ് ഹര്‍ജി നല്‍കിയിരുന്നുത്.

എന്നാല്‍ ഈ വിഷയം വിശദമായി പരിശോധിക്കാതെ നടപടി സ്വീകരിക്കാനാകില്ലെന്നായിരുന്നു ജസ്റ്റിസുമാരായ സിടി രവികുമാര്‍, മുരളീ പുരുഷോത്തമന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ തീരുമാനം.അതേസമയം ഹര്‍ജിയുടെ വാദം ഓഗസ്റ്റ് 12 ലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button