എന്ത് രസാല്ലേ മുലക്കണ്ണ് കാണിച്ചുള്ള പൃഥ്വിരാജിന്റെ ആ ഫോട്ടോ, പിന്തുണയുമായി അഞ്ജലി അമീര്‍

അഭിനയവും സംവിധാനവുമൊക്കെയായി മലയാള സിനിമയില്‍ സ്വന്തം സ്ഥാനം സൃഷ്ടിച്ചെടുത്തിട്ടുണ്ട് പൃഥ്വിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോ വൈറലായി മാറിയിരുന്നു. ഷര്‍ട്ട് ധരിക്കാതെയുള്ള ചിത്രമായിരുന്നു നടന്‍ പോസ്റ്റ് ചെയ്തത്. മാലിദ്വീപിലെ വെക്കേഷനിടയില്‍ ഭാര്യ പകര്‍ത്തിയ ഫോട്ടോയാണെന്നും അദ്ദേഹം കുറിച്ചിരുന്നു. ഷര്‍ട്ട് ധരിക്കാതെയുള്ള ചിത്രം പോസ്റ്റ് ചെയ്‌തോടെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. നടനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടും ചിലരെത്തിയിരുന്നു. താന്‍ പൃഥ്വിരാജിനെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍. പൃഥ്വിരാജിന്റെ ഫോട്ടോയ്‌ക്കൊപ്പമായാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. അഞ്ജലിയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
അഞ്ജലി അമീറിന്റെ കുറിപ്പ്
എന്റെ നാട്ടിലേ ആണുങ്ങള്‍ ഒക്കെ മുണ്ടുടുത്തു ഷര്‍ട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു മേല് വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ലെന്ന് അഞ്ജലി അമീര്‍ പറയുന്നു. ിന്നെ രാജു ചേട്ടന്‍ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതു മാണോ ഈ കുരുക്കള്‍ക്കു കാരണം. ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരന്‍. എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോരമാത്രം പ്രസംഗിക്കുന്നവര്‍ എന്തിനാണാവോ ഇത്ര തിളക്കുന്നതെന്നുമായിരുന്നു അഞ്ജലി അമീറിന്റെ ചോദ്യം.
നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. അത് ശെരിക്കും പലര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്.. ഒരു പക്ഷെ പലരും മനസിലാക്കുന്ന രീതിയിലും വ്യത്യാസം ഉണ്ടായതുകൊണ്ട് ആകും. ഞാന്‍ മനസിലാക്കിയിടത്തോളം അത് ഒരിക്കലും പൃഥ്വിരാജ് എന്ന നടനെ ലക്ഷ്യമാക്കിയുള്ളതോ അല്ലെങ്കില്‍ മലയാളി യുടെ വിവരമില്ലായ്മയോ അല്ല. അഞ്ജലി ഉള്‍പ്പടെ ഉള്ള നടിമാരുടെ പോസ്റ്റുകള്‍ക് താഴെ ഇതിലും നിഷ്ടൂരമായ പല കമന്റ്‌സും കാണാറുണ്ട്.. പക്ഷെ ഒരു നടന് നേരെ അതുണ്ടാവുന്നില്ല അതിനി ഏത് രീതിയിലെ പോസ്റ്റ് ആയിരുന്നാലും. കുറച്ചധികം ഹാഷ്ടാഗുകള്‍ നമ്മള്‍ കഴിഞ്ഞ കുറെ നാളുകളായി കാണുന്നുണ്ട്. But അത് ഒരു ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്‍ തലത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ഇതില്‍ അത്തരം കമന്റ്‌സ് കള്‍ പാടില്ല എന്ന് മലയാളികള്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നൊരു സൂചനയുണ്ട് ഇതില്‍.
ഇതേ സ്ഥാനത്തു കുറച്ചു നാള്‍ മുന്‍പ് ശ്രെദ്ധേയമായ ഒരു ഹാഷ് ടാഗ് അനശ്വര രാജന്റെ പേരില്‍ ഉള്ളതായിരുന്നു.. അതില്‍ മാന്തി കുരു പൊട്ടിച്ച കുറച്ചധികം സദാചാര ആങ്ങളമാര്‍ക്ക് മറുപടി കൊടുത്ത ചുണ കുട്ടികള്‍ക്കു ഇത് ഒരിക്കലും നെഗറ്റീവ് ആയി കാണാന്‍ കഴിയില്ല.. അതുപോലെ തന്നെ ഇതിനൊരു മറു ഭാഗവുമുണ്ട്. മലയാള സിനിമയില്‍ സ്വന്തമായി ഉണ്ടാക്കിയെടുത്ത ഒരു സാമ്രാജ്യം പൃഥ്വിരാജിനുണ്ട് അത് അങ്ങനെയൊന്നും ഇല്ലാതാവില്ലെന്നുമായിരുന്നു ഒരാള്‍ കുറിച്ചത്.