Kerala NewsLatest News
ടോള്‍ പിരിവ്; പ്രതിഷേധവുമായി കോണ്‍ഗ്രസ് സിപിഎം
കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡില്‍ തിരുവല്ലത്ത്് സ്ഥാപിച്ച ടോള്‍ പ്ലാസയുടെ നിരക്ക് തീരുമാനിച്ചു കൊണ്ട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങി. ഇന്ന് രാവിലെ മുതല്‍ ടോള്‍ പ്ലാസയില്‍ പിരിവ് തുടങ്ങി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സിപിഎം ഉം ശക്തമായ സമരം തുടങ്ങിയതോടെ പിരിവ്് നിര്‍ത്തി വെച്ചു.
കഴിഞ്ഞ ആഴ്ചയും ശക്തമായ സമരം നടന്നിരുന്നു. ഇതോടെ ടോള്‍ പിരിവ് നിര്‍ത്തി വെച്ചിരുന്നു. പണി പൂര്‍ത്തിയാക്കും മുമ്പെ ടോള്‍ പിരിവ് നടത്തുന്നു എന്നാണ് പരാതി.