രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധന 27,000 ൽ താഴെക്ക്.

ന്യൂഡൽഹി / കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും, കോവിഡ് പ്രതിരോധ പോരാളികൾക്കും ജനങ്ങൾക്കും ആശ്വാസം പകർന്നു കൊണ്ട് കൊവിഡ് കേസുകളുടെ പ്രതിദിന വർധന 27,000ൽ താഴെക്കെത്തി. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ആദ്യമായാണ് ഒരു ദിവസം കണ്ടെത്തുന്ന രോഗബാധിതർ ഇത്രയും കുറയുന്നത്. രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 97 ലക്ഷം കടന്നിരിക്കുകയാണ്. രോഗമുക്തി നേടിയവർ ആവട്ടെ 91.78 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിൽ 26,567 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 385 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്നു സ്ഥിരീക രിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം മരണസംഖ്യ ഇതോടെ 1,40,958 ആയി.
97,03,770 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിതരായി ട്ടുള്ളത്. ഇവരിൽ 91,78,946 പേർ രോഗമുക്തരുമായി. റിക്കവറി നിരക്ക് 94.59 ശതമാനമാണ്. മരണനിരക്ക് 1.45 ശതമാനത്തിൽ തുടരുന്നു. തുടർച്ചയായി രണ്ടാം ദിവസവും ആക്റ്റിവ് കേസുകൾ നാലു ലക്ഷത്തിൽ താഴെയാണ് ഉള്ളത്. 3,83,866 ആണ് . മൊത്തം കേസ് ലോഡിന്‍റെ 3.96 ശതമാനം മാത്രമാണ് ആക്റ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.. തിങ്കളാഴ്ച 10.26 ലക്ഷം സാംപിളുകളാണ് പരിശോ ധിച്ചത്. പ്രതിദിന മരണസംഖ്യ ഇപ്പോൾ ഏറ്റവും കൂടുതൽ ഡൽഹി യിലാണ്. 63 പേർ. പശ്ചിമ ബംഗാളിൽ 48, മഹാരാഷ്ട്രയിൽ 40, കേരളത്തിലും ഹരിയാനയിലും 23 വീതം, ഛത്തിസ്ഗഡിൽ 21, യുപിയിൽ 20 പേർ വീതം മരിച്ചു. മഹാരാഷ്ട്ര യിലെ മൊത്തം മരണസംഖ്യ 47,774 ആയി. കർണാടകയിൽ 11,867, തമിഴ്നാട്ടിൽ 11,809, ഡൽഹിയിൽ 9,706, പശ്ചിമ ബംഗാളിൽ 8,771, യുപിയിൽ 7,944, ആന്ധ്രപ്രദേശിൽ 7,038 എന്നിങ്ങനെയാണ് ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.