കൊവിഡ് പ്രതിരോധം : രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ശാസ്ത്രസമൂഹവും സ്ഥാപനങ്ങളും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവ രണ്ടിലൂടെയും രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ‘ഗ്രാന്‍ഡ് ചലഞ്ചസ് ആനുവല്‍ മീറ്റിങ് 2020’ ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ട്. 88 ശതമാനമെന്ന ഉയര്‍ന്ന രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളാണ് രാജ്യത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തിയത്. മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശൗചാലയങ്ങളും രോഗബാധ കുറച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ 40 രാജ്യങ്ങളില്‍ നിന്നായി 1600 ഓളം വിദഗ്ധരാണ് പങ്കെടുക്കുന്നത്. ബില്‍ ആന്‍ഡി മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍, കേന്ദ്ര സര്‍കാരിന്റെ ബയോടെക്നോളജി വകുപ്പ്, ശാസ്ത്ര സാങ്കേതിക മന്ത്രാലയം, ഐസിഎംആര്‍, നീതി ആയോഗ്, ഗ്രാന്‍ഡ ചലഞ്ചസ് കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് എന്നിവ സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്.



