പാലക്കാട്ടെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍.

പാലക്കാട് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇത്തരത്തില്‍ ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും എട്ട് മുനിസിപ്പാലിറ്റികളിലും ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടമായി 120 കേന്ദ്രങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവയുടെ ഫലപ്രദമായ നടത്തിപ്പിന് എഫ്.എല്‍.ടി.സി കോര്‍ഡിനേറ്ററായി മുതിര്‍ന്ന ഐ.എസ്.എസ് ഉദ്യോഗസ്ഥനായ എസ്.കാര്‍ത്തികേയന്‍ ചുമതല ഏറ്റെടുത്തിട്ടുണ്ട്. കോവിഡ് ആശുപത്രിയായ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ആവശ്യമുള്ള രോഗബാധിതരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഇവിടെ വെന്റിലേറ്റര്‍ സൗകര്യം, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ സജ്ജമാണ്.
ഹോസ്റ്റലുകള്‍, കോളേജുകൾ, സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കും. നിലവില്‍ ഗവ.മെഡിക്കല്‍ കോളെജ്, മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് തുടരുന്നു. ഇതിനു പുറമെ പെരിങ്ങോട്ടുക്കുറിശ്ശി എം.ആര്‍.എസില്‍ 300 ബെഡുകളും കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ 1000 ബെഡുകളും ഉള്‍പ്പെടെ ഒരുക്കുന്നതോടെ 1500 എണ്ണം സജ്ജമാകും. ഗുരുതരമല്ലാത്ത പോസിറ്റീവ് കേസുകളെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കുക.