ക്ലിഫ് ഹൗസിലെ സുരക്ഷാവീഴ്ച; പോലീസുകാർക്ക് എതിരെ നടപടി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ 7 പോലീസുകാർക്കെതിരെ കർശന നടപടി. ശിവശങ്കരൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ വിവിധ സമരങ്ങൾ ക്ലിഫ് ഹൗസിനു മുന്നിൽ നടന്നുവരികയാണ്. ഈ സാഹച ര്യത്തിൽ ക്ലിഫ് ഹൗസിന് വേണ്ടത്ര സുരക്ഷ നൽകിയിലെന്ന് ചൂണ്ടികാണിച്ചാണ് നടപടി.
സുരക്ഷാചുമതലയിലുണ്ടായിരുന്ന അഞ്ചു പോലീസുകാരെ സസ്പെ ൻഡ് ചെയ്തു. മ്യൂസിയം എസ്.ഐ, സി.ഐ. എന്നിവരെ എ.ആർ. ക്യാമ്പിലേക് സ്ഥലം മാറ്റി. കുടുതൽ അന്വേഷണത്തിനും ഉത്തരവിട്ടി ട്ടുണ്ട്. ഇതിന് ശേഷം കൂടുതൽ പോലീസുകാർക്കെതിരെ നടപടിയു ണ്ടാകു മെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.സാധാരണ പ്രതിഷേധങ്ങൾ ദേവസ്വം ബോർഡ് ജങ്ഷനിൽ തടയുകയാണ് പതിവ്. എന്നാൽ, ഇവിടെ ആവശ്യത്തിന്പോ ലീസുകാ രില്ലായിരുന്നു. ഇതേത്തുടർന്ന്പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്കു തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. ദേവസ്വം ബോർഡ് ജങ്ഷനിൽ പ്രവർത്തകർ പന്തം കത്തിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധം തടയാൻ ശ്രമിച്ച പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി. ഇത് വൻ വീഴ്ച ആയാണ് സർക്കാർ കാണുന്നത്. ഇതിൻ്റെ തുടർച്ചയായാണ് നടപടി.