കൊവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം.

തിരുവനന്തപുരം / കൊവിഡ് രോഗികൾക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യ മൊരുക്കുന്നു. ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് കമ്മീഷന്‍ ഈ സൗകര്യമൊരുക്കുന്നത്. കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടു ത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളി ലേക്കെത്തും. തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണമെന്ന് നിര്‍ബന്ധ മില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്‍ അറിയിച്ചു.
കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് ചെയ്യാമെന്ന് പ്രഖ്യാപി ച്ചിരുന്നുവെങ്കിലും അപേക്ഷ നല്‍കുന്നതിലുള്‍പ്പെടെ സംശയങ്ങൾ ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് ഉദ്യോഗസ്ഥര്‍ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാന്‍ പിനീട് തീരുമാനി ക്കുകയായിരുന്നു. അദ്ധ്യക്ഷപദവികളിലെ സംവരണം മാറ്റണമെന്ന കോടതി ഉത്തരവ് തെരെഞ്ഞെടുപ്പിൽ കമ്മീഷൻ നടപ്പിലാക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തി ലുമാണ് മാറ്റമുണ്ടാകുക. സർക്കാരിന്റെ ഏതെങ്കിലും ഓദ്യോഗി കസ്ഥാനം വഹിക്കുന്നവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകുന്നതിന് തൊട്ട് മുൻപ് രാജി വച്ചാൽ മതിയെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്‍ വ്യക്തമാക്കി. തിരഞ്ഞെ ടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.