സംസ്ഥാനത്ത് രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനായി പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി.

രാജ്യസഭാ ഉപതെരഞ്ഞെടുപ്പുമായി നടത്തുന്നതിന്റെ ഭാഗമായുള്ള കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി. മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഉപ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശത്തിന് പശ്ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ നിയമസഭ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണൻ നായർ, തിരഞ്ഞെടുപ്പ് നോഡൽ ഓഫീസറായ പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ തുടങ്ങിയവർ പങ്കെടുത്തു.
നിയമസഭ സെക്രട്ടറിയായ എസ് വി ഉണ്ണികൃഷ്ണൻ നായരോടൊപ്പം ചേർന്ന് തിരഞ്ഞെടുപ്പ് നോഡൽ ഓഫീസറായ പുനീത് കുമാറാണ് തിരഞ്ഞെടുപ്പ് കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നത് എന്ന് ഉറപ്പാക്കുക. തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ റിട്ടേണിംഗ് ഓഫീസർ കൂടിയായ നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണൻ നായർ എംഎൽഎമാരെ നേരത്തെ അറിയിക്കണം.
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും , ക്വാറന്റയിനിലുള്ള രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കണ്ടയിന്മെന്റ് സോണിൽ നിന്ന് വരുന്നവർക്കും 3 മൂന്നു പ്രത്യേക ചേമ്പറുകളിലായി ആകും തിരഞ്ഞെടുപ്പ് നടത്തുക. കോവിഡ് പോസിറ്റീവായ വരും, ക്വാറന്റയിനിൽ ഉള്ളവരും, രോഗം സംശയിക്കുന്നവരും റിട്ടേണിംഗ് ഓഫീസറെ ഈ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണം. ആവശ്യമെങ്കിൽ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വൈകിട്ട് നാലുമണിക്കും അഞ്ചു മണിക്കും ഇടയിൽ വോട്ട് രേഖപ്പെടുത്താൻ പ്രത്യേക ക്രമീകരണവും ഒരുക്കും.
ആരോഗ്യപ്രവർത്തകറുടെ നിർദ്ദേശാനുസരണം കോവിഡ് സംശയിക്കുന്ന അംഗങ്ങൾ പി പി ഇ കിറ്റ്, കൈയുറ, N95 മാസ്ക് തുടങ്ങിയവ ധരിചാകണം വോട്ട് ചെയ്യാൻ എത്തേണ്ടത്. കോവിഡ് രോഗത്തെ തുടർന്ന് നേരിട്ട് എത്താൻ കഴിയാത്ത അംഗങ്ങൾക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കുകയും, അവ അണുവിമുക്തമാക്കി സൂക്ഷിക്കുകയും ചെയ്യേണ്ടത് റിട്ടേണിംഗ് ഓഫീസറുടെ ചുമതലയാണ്.
എ സി ഉപയോഗിക്കാതെ ആകും തെരഞ്ഞെടുപ്പ് നടക്കുന്ന മുറികൾ സജ്ജീകരിക്കുക. ഇതോടൊപ്പം തിരഞ്ഞെടുപ്പ് അനുബന്ധമായ എല്ലാ മുറികളും പൂർണമായി സാനിറ്റൈസ് ചെയ്യും. തിരഞ്ഞെടുപ്പ് സാമഗ്രികൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും മാസ്ക്, കൈയുറ, പി പി കിറ്റ് തുടങ്ങിയവ ധരിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന എല്ലാ ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പിനു മുന്നോടിയായി മാനദണ്ഡപ്രകാരം പരിശീലനം നൽകും. സുരക്ഷിതമായി രാജ്യസഭ ഉപ തെരഞ്ഞെടുപ്പ് നടത്താനാണ് കർശനമായ മാനദണ്ഡങ്ങളും മുൻകരുതലുകളും സ്വീകരിക്കുന്നത്.