CovidHealthKerala NewsLatest NewsNationalNews

കോവിഡ് വ്യാപനത്തിന്റ കുതിപ്പ് കേരളത്തിൽ രണ്ടുമാസത്തിൽ മിന്നൽവേഗത്തിൽ, ജൂലൈ 7 ന് 5000 രോഗികൾ എന്നത് ജൂലൈ 28 ന് 20,000 കവിയുന്നു.

കോവിഡ് വ്യാപനത്തിന്റ കുതിപ്പ് കേരളത്തിൽ മിന്നൽവേഗത്തിലാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഉണ്ടായത്. ജനുവരി 30 ന് ഒരാൾക്ക് മാത്രമായിരുന്ന രോഗം. മെയ് 5 ന് അത് 500 പേരിലെത്തി. മെയ് 27 ന് 1000 കടന്നു, ജൂൺ 9ന് രോഗികൾ രണ്ടായിരത്തിലെത്തി, ജൂലൈ 7 ന് 5000 കവിഞ്ഞു. കേരളത്തിലെ കോവിഡ് കണക്കുകൾ പ്രകാരം, ജൂലൈ 7 ന് ശേഷം കോവിഡ് ബാധ 60 ദിവസങ്ങൾക്കുള്ളിൽ കുത്തനെ ഉയരുകയായിരുന്നു. ജൂലൈ 16 ന് 10,000 വും,28 ന് രോഗികൾ 20,000 കവിയുന്ന സ്ഥിതിയിലായി. സമ്പർക്കത്തിലൂടെയുള്ള രോഗ ബാധയുടെ വർധനയാണ് വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരാൻ കാരണമായിരിക്കുന്നത്. കർശന നിയന്ത്രണങ്ങൾ തുടരുമ്പോഴും വരും ദിവസങ്ങളിൽ ഇനിയും വൈറസ് ബാധിതർ വർധിക്കുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.

രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ആറ് മാസം പൂർത്തിയാവുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് തൃശ്ശൂരിൽ മടങ്ങി എത്തിയ എംബിബിഎസ് വിദ്യാർത്ഥിയ്ക്കാണ് ജനുവരി 30ന്, രാജ്യത്തെ തന്നെ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരെ 2,3 തീയതികളിലായി വുഹാനിൽ നിന്ന് എത്തിയ മറ്റു രണ്ട് വിദ്യാർത്ഥികൾ കൂടി പോസിറ്റീവായി. ഫെബ്രുവരി 20 ഓടെ മൂന്ന് പേരും രോഗം ഭേദമായി ആശുപത്രി വിടുകയായിരുന്നു. ഈ ആദ്യകേസുകൾക്ക് ശേഷം ഒരുമാസകാലം കേരളത്തിൽ കോവിഡ് രോഗികൾ ഒന്ന് പോലും ഉണ്ടായില്ല. മാർച്ച്
8 ന് ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേർക്കും ഇവരുമായി സമ്പർക്കത്തിലൂടെ മറ്റു 3 പേർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

മാർച്ച് 24 ആയപ്പോൾ, കേരളത്തിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 100 കവിഞ്ഞു. 28 ന് ആദ്യ കോവിഡ് മരണം എറണാകുളത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡ് കേസുകളുടെ ഗ്രാഫ് പിന്നീട് ആണ് ഉയർന്ന് തുടങ്ങുന്നത്. മെയ് 5 ന് ആകെ കോവിഡ് കേസുകളുടെ എണ്ണം 500ൽ എത്തി. മെയ് 27 ന് 1000 കടന്നു. ജൂൺ 9ന് രണ്ടായിരമായി. ജൂലൈ 7 ന് 5000 കടന്നു. 16 ന് 10,000 വും, 28 ന് 20,000 ഉം കടന്ന് കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയായിരുന്നു. 21,797 പേർക്കാണ് ഇതുവരെ കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 11,365 പേർ രോഗമുക്തി നേടി. ഔദ്യോഗിക കണക്കുകൾ പ്രകാരം 68 പേരാണ് സംസ്ഥാനത്ത് ഇതിനകം മരണപ്പെട്ടത്.

ചികിത്സ, പരിശോധന കേന്ദ്രങ്ങൾ എന്നിവയുടെ എണ്ണം കൂട്ടി സംസ്ഥാനം വൈറസിനെതിരെ ശക്തമായ നീക്കം തന്നെയാണ് നടത്തുന്നത്. ഡിസ്ചാർജ് ചെയ്യാൻ തുടർച്ചയായ രണ്ട് പിസിആർ ടെസ്റ്റുകൾ നെഗറ്റിവ് ആകണമെന്നത്, ഒരു ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാൽ മതിയെന്ന് ചുരുക്കി. ഏറ്റവും ഒടുവിൽ കോവിഡ് രോഗികൾക്ക് വീട്ടിലെ ചികിത്സ നടപ്പാക്കാൻ പോകുന്നു.

പൊതുജനം മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നില്ല. അനാവശ്യ യാത്രകൾ ജനങ്ങൾ ഒഴിവാക്കി. പ്രായമായവരും കുട്ടികളും വീട്ടിൽനിന്നും ഇറങ്ങരുതെന്ന നിർദ്ദേശം ബഹുഭൂരിപക്ഷവും പാലിക്കുന്നു. ആഘോഷങ്ങൾ ചെറിയ രീതിയിൽ നടത്തണമെന്ന തിരിച്ചറിവ് ഉണ്ടായി.
സ്കൂളുകൾ, ആരാധനാലയങ്ങൾ, സിനാമ തിയറ്ററുകൾ എന്നിവയെല്ലാം അടഞ്ഞ് തന്നെ കിടക്കുന്നു. കോവിഡിന് കേരളത്തിൽ 6 മാസം പൂർത്തിയാകുമ്പോൾ ജനം തങ്ങളുടെ ജീവിത ശൈലി മാറ്റി. ഇനിയും എത്രകാലം കാത്തിരിക്കണമെന്ന ആശങ്കയാണ് ഏവരിലും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button