കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു.

കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയി ൽ കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജ് ജീവനക്കാര നെ സസ്‌പെൻഡ് ചെയ്തു. പർച്ചേസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാ രൻ അശ്വനാണ് സസ്‌പെൻഷൻ ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു ആശുപത്രിയിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടികൊണ്ടുപോയ യുവതിയെ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറഞ്ഞിട്ടു ള്ളത്. നേരത്തേ സെക്യൂരിറ്റി ജീവനക്കാരനെതിരെ യുവതി ആശുപത്രി യിലെ രണ്ടു വനിതാ ഡോക്ടർമാരോട് പരാതി പറഞ്ഞിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. രജിസ്റ്ററിൽ നിന്ന് പേര് വിവരങ്ങളും നമ്പ റും ശേഖരിച്ച് ശല്യപ്പെടുത്താൻ ശ്രമിച്ചതായും ഇയാൾക്കെതിരെ ആശുപത്രിയിൽ തന്നെ പരാതി ഉണ്ടായിട്ടുണ്ട്. യുവതിയുടെ പരാതി യുടെ അടിസ്ഥാനത്തിൽ അത്തോളി പൊലീസ് ഇന്ന് യുവതിയുടെ മൊഴിയെടുക്കുന്നുണ്ട്. വ്യാഴാഴ്ച കൊവിഡ് പോസിറ്റീവായ യുവ തി, മലബാർ മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. യുവതിയുടെ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവ് ആയി ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്.