ഇന്ത്യയില്‍ എത്രയും വേഗം കോവിഡ് വാക്‌സിനേഷന് അനുമതി നൽകും.

ന്യൂഡല്‍ഹി/ഇന്ത്യയില്‍ എത്രയും വേഗം കോവിഡ് വാക്‌സീന് അംഗീകാരം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. മുന്‍ഗണനാ പട്ടികയിലുളള 30 കോടിയോളം വരുന്നവര്‍ക്ക് വാക്‌സീന്‍ ലഭ്യമാക്കാന്‍ അതിവേഗത്തിലുള്ള വാക്‌സിനേഷന്‍ പരിപാടി നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. വാക്‌സീന്‍ ലഭ്യമാകുമെങ്കിലും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൈകള്‍ കഴുകുന്നതും ഉള്‍പ്പെടെയുള്ള നിയന്ത്രണ നടപടികള്‍ തുടരണമെന്നും കോവിഡ് സംബന്ധിച്ച മന്ത്രതല യോഗത്തില്‍ സംസാരിക്കവേ ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. രോഗവ്യാപനത്തിന്റെ തോത് രണ്ടു ശതമാനത്തിലേക്ക് കുറഞ്ഞത് ആശ്വാസമായി. ലോകത്ത് ഏറ്റവും കുറവ് കോവിഡ് മരണനിരക്ക് ഉള്ളത് ഇന്ത്യയിലാണ്. ഇന്ത്യയിലെ മരണനിരക്ക് 1.45 ശതമാനം ആണ്. രോഗമുക്തി നിരക്ക് 95.46 ശതമാനത്തിലെത്തിയിട്ടുണ്ട്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലെ ഉത്സവസീസണ്‍ കഴിഞ്ഞിട്ടും വലിയ തോതില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല.12 രാജ്യങ്ങളാണ് ഇന്ത്യയില്‍നിന്നു കോവിഡ് വാക്‌സീന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി പറഞ്ഞു.