BusinessCinemaLatest NewsUncategorized
സോനാ ന്യൂയോർക്ക്; പുതിയ റസ്റ്റൊറന്റിന്റെ ആദ്യ ചിത്രം പുറത്തു വിട്ട് പ്രിയങ്ക ചോപ്ര

നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധേയയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ന്യൂയോർക്കിൽ ആരംഭിച്ച ഇന്ത്യൻ റെസ്റ്റോറൻറിനെ കുറിച്ചുള്ള വിശേഷങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോൾ.
‘സോന’ എന്ന് പേരിട്ട റെസ്റ്റോറൻറിൻറെ ഒരു ഇന്റീരിയർ ചിത്രമാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ആരാധകരും താരങ്ങളും അടക്കം ധാരാളം പേരാണ് പ്രിയങ്കയുടെ പുതിയ സംരംഭത്തിന് ആശംസകളുമായി എത്തിയത്.
ഇന്ത്യൻ ഭക്ഷണത്തോടുള്ള തന്റെ സ്‌നേഹം ആണിതെന്ന് പ്രിയങ്ക സംരംഭത്തെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. പ്രശസ്ത ഷെഫ് ഹരിനായ്ക്കാണ് പ്രധാന ഷെഫ്. സ്വന്തം ഹെയർകെയർ ബ്രാൻഡായ ‘അനോമലി ഹെയർകെയർ’ പ്രിയങ്ക ലോഞ്ച് ചെയ്തതും ഈ അടുത്ത കാലത്താണ്.