CrimeGulfKerala NewsLatest NewsLocal NewsNews

ശിവശങ്കറും അരുൺ ബാലചന്ദ്രനും,വിദേശയാത്രകൾ നടത്തിയത് ഒരുമിച്ച്, കൂടുതൽ പ്രമുഖരുടെ ബന്ധം കസ്റ്റംസിനും എൻ.ഐ.എ ക്കും.

സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ഫ്ലാറ്റ് ബുക്ക് ചെയ്ത അരുൺ ബാലചന്ദ്രൻ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനൊപ്പം വിദേശയാത്രകൾ നടത്തിയാതായ വിവരങ്ങൾ പുറത്ത്. അമേരിക്കയിലേക്കും ദുബായിലേക്കുമായിരുന്നു ഇവരുടെ യാത്രകൾ. ശിവശങ്കറിൻറെ കീഴുദ്യോഗസ്ഥനായിരുന്ന അരുൺ ബാലചന്ദ്രൻ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്നു.

ശിവശങ്കറും, അരുൺ ബാലചന്ദ്രനും, 2018ൽ ഒക്ടോബർ 14 മുതൽ 18വരെ ദുബായിലേക്ക് നടത്തിയ യാത്രയുടെ ചെലവ് വഹിച്ചത് ടെക്നോപാർക്കായിരുന്നു. ജി ടെക് എക്സ്പോയിൽ പങ്കെടുക്കാനെന്ന പേരിലായിരുന്നു ആ യാത്ര നടത്തിയത്. ഇരുവരുടെയും അമേരിക്കൻ യാത്ര 2018 ഓഗസ്റ്റ് അഞ്ചു മുതൽ ഒമ്പതു വരെയായിരുന്നു. ഐ ടി രംഗത്ത് നിക്ഷേപം ആകർഷിക്കാനെന്ന പേരിലായിരുന്നു ആ യാത്ര നടത്തിയത്. യാത്രക്കുള്ള ചെലവ് വഹിച്ചതാകട്ടെ ഐടി പാർക്കും. രണ്ടു യാത്രകളിലും ഇരുവർക്കുമൊപ്പം ടെക്നോപാർക്ക് സി ഇ ഒ ഋഷികേശ് നായരുമുണ്ടായിരുന്നു.
ഇതിനിടെ, കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ ശിവശങ്കർ നൽകിയ മൊഴിയിൽ ഉള്ള വൈരുധ്യങ്ങൾ കസ്റ്റംസ് കണ്ടെത്തി. സ്വർണ്ണ കടത്തുമായി തനിക്കു ബന്ധമില്ലെന്നും സ്വപ്ന സുരേഷ് തന്നെ വീഴ്ത്തിയതാണെന്നുമാണ് ശിവശങ്കറിന്റെ മൊഴി പക്ഷെ കസ്റ്റംസ് ഇത് വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ ഫ്ലാറ്റിന് സമീപം, സ്വപന ഉൾപ്പടെയുള്ള പ്രതികൾക്ക് എന്തിന് വേണ്ടിയാണ് മുറി വാടകക്ക് എടുത്ത് നല്കിയത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. സർക്കാർ സ്ഥാപനമായ ഇൻഫ്രാസ്ട്രക്റ്റചർ ലിമിറ്റഡ് ഓഫീസിൽ എൻ.ഐ.എ സംഘം ബുധനാഴ്ച പരിശോധന നടത്തി. സ്വപ്ന സുരേഷിന് ലഭിച്ച നിയമനവുമായി ബന്ധപ്പെട്ടാണ് അന്വേക്ഷണം പ്രധാനമായും നടന്നത്.

അതേ സമയം, സ്വർണ കടത്തുമായി ബന്ധപ്പെട്ടു കൂടുതൽ പ്രമുഖരുടെ ബന്ധം കസ്റ്റംസിനും എൻ.ഐ.എ ക്കും ലഭിച്ചിട്ടുള്ളതായിട്ടാണ് ബുധനാഴ്ച വൈകി കിട്ടുന്ന വിവരം. മുഖ്യമന്ത്രിയുമായും, ഓഫീസുമായും, അടുത്ത ബന്ധമുള്ള രണ്ടു പേരെ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. ഗൾഫിലും തലസ്ഥാനത്തും നിർണ്ണായക സ്വാധീനമുള്ള ഒരു പ്രമുഖനെ ഏജൻസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇയാളുടെ മുൻകാല ഗൾഫ് യാത്രകൾ ബുധനാഴ്ച വൈകിയും പരിശോധിച്ച് വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button