CovidCrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

കോഴിക്കോട് / കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി ഉണ്ടായി. മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാ രന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് അത്തോളി പൊലീസ് സ്റ്റേഷനില്‍ രോഗി യുടെ ബന്ധുക്കൾ ഫോണിലൂടെ പരാതി അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി കൂടുതല്‍ ടെസ്റ്റ് നടത്താനുണ്ടെന്നു പറഞ്ഞു രോഗി യെ ജീവനക്കാരൻ ആളൊഴിഞ്ഞ ഭാഗത്ത് കൂട്ടിക്കൊണ്ടുപോയി പീഡ ന ശ്രമം നടത്തുകയായിരുന്നു എന്നാണ് പരാതി ഉണ്ടായിരിക്കുന്നത്. പൊലീസ് യുവതിയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തുന്നുണ്ട്. പ്രതിയെപ്പറ്റിയുള്ള വിവരം തുടർന്ന് മാത്രമേ അറിയാനാവൂ.