Kerala NewsLatest NewsNewsPolitics

‘സംഘി എന്ന് പറയുന്നതിനെ ചെറുതതാക്കരുത്,താനൊരു കട്ടസംഘി’; വീണ്ടും കൃഷ്ണകുമാര്‍

താനൊരു കട്ട സംഘിയാണെന്നും സംഘി എന്നു പറയുന്നതിനെ ചെറുതാക്കരുതെന്നും നടനും ബിജെപി അംഗവുമായ കൃഷ്ണകുമാര്‍. കോളെജില്‍ പഠിക്കുന്ന കാലത്ത് താന്‍ എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്നും അന്ന് പാര്‍ട്ടിക്ക് തികച്ച് അയ്യായിരം വോട്ട് പോലും ഉണ്ടായിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ‘ബിജെപിയിലേക്ക് വന്നത് കൊണ്ട് ആര്‍ക്കും ദേഷ്യമുണ്ടാവാന്‍ സാധ്യതയില്ല. കലയും രാഷ്ട്രീയവും രണ്ടാണ്. സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുത്. ഞാനൊരു കട്ടസംഘിയാണ്. നമ്മള്‍ ഒരു സംഘത്തിന്റെ ഭാഗമാണ്. കോളെജില്‍ പോകുന്ന കാലത്ത് എബിവിപിയിരുന്നു. പിന്നീട് ബിജെപിയായി. അന്നൊന്നും പാര്‍ട്ടിക്ക് അയ്യായിരം വോട്ട് തികച്ച് കിട്ടാത്ത കാലമാണ്. അന്നും പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്.

പാര്‍ട്ടിയില്‍ നിന്നും ആനുകൂല്യം കിട്ടാവുന്ന പദവിയില്‍ ഒന്നുമല്ലല്ലോ. അതൊക്കെ ഹിറോ/ ഹീറോയിന്‍മാര്‍ക്കൊക്കെ കിട്ടുമായിരിക്കും. ഇനി എനിക്ക് സീരിയലിനൊന്നും ദേശീയ തലത്തില്‍ നിന്നും അവാര്‍ഡ് കിട്ടാനൊന്നുമില്ലല്ലോ.’ കൃഷ്ണകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാര്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല നഗരസഭാ പ്രതിനിധി സംഗമത്തില്‍ വെച്ച് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ സാനിധ്യത്തിയായിരുന്നു അംഗത്വം സ്വീകരിച്ചത്. ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു.

വിവാദ കാര്‍ഷിക നിയമത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന കാര്‍ഷിക പ്രക്ഷോഭത്തിനെതിരേയും കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. സമരം ചെയ്യുന്നത് ഡമ്മി കര്‍ഷകരാണെന്നും യാഥാര്‍ത്ഥ കര്‍ഷകര്‍ സന്തുഷ്ടരും അവരുടെ കൃഷിയിടങ്ങളിലുമാണെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button