തിരഞ്ഞെടുപ്പില്‍ തോറ്റതല്ലേ…ഇനിയല്‍പം ഡാന്‍സാവാം; ‘പെര്‍ഫെക്റ്റ് ഒ.കെ.’ ഡാന്‍സുമായി കൃഷ്ണകുമാറും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയും
സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായ നൈസലിന്റെ പെര്‍ഫെക്റ്റ് ഒ.കെ. രസകരമായ ബീറ്റുകളുള്ള പാട്ടായി മാറിയ കാര്യം പലരും അറിഞ്ഞുകാണും. പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാതെ ഏതാനും ഇംഗ്ലീഷ് വാക്കുകള്‍ ചേര്‍ത്തുള്ള പ്രയോഗമാണ് ഈ ഡയലോഗ് ഹിറ്റാവാന്‍ കാരണമായത്.
ഇപ്പോള്‍ ആ ഗാനത്തിന് ചുവടുകള്‍ തീര്‍ത്ത് വരികയാണ് കൃഷ്ണകുമാറും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയും. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറായ ദിയയുടെ ഏറ്റവും പുതിയ വീഡിയോയിലാണ് അച്ഛനും മകളും ചേര്‍ന്ന് അടിപൊളി സ്റ്റെപ്പുകളുമായി എത്തിയിരിക്കുന്നത്. രണ്ടുപേരും ലുങ്കി മടക്കിക്കുത്തിയുള്ള സ്പെഷല്‍ പെര്‍ഫെക്റ്റ് ഒ.കെ. ‘ലുങ്കി ഡാന്‍സുമായാണ്’ വരവ്. സഹോദരിമാരും അപ്പച്ചിയും സുഹൃത്തുക്കളുമെല്ലാം ദിയയുടെ വീഡിയോകളില്‍ ഉണ്ടാവാറുണ്ട്. (വീഡിയോ ചുവടെ)
തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി നടന്‍ കൃഷ്ണകുമാര്‍ മത്സരിച്ചിരുന്നു. സിറ്റിംഗ് എം.എല്‍.എ. ആയ കോണ്‍ഗ്രസ്സിന്റെ ശിവകുമാറിനെ പോലും പിന്നിലാക്കിയാണ് തലസ്ഥാനത്ത് ഇടതുമുന്നേറ്റമുണ്ടായത്. എന്നാല്‍ വിജയംകാണാതെ വന്നപ്പോള്‍ കൃഷ്ണകുമാറിന്റെ മക്കളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ പോലും ലക്ഷ്യംവച്ചുകൊണ്ട് കടുത്ത സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായിരുന്നു. അപ്പോള്‍ പ്രതികരിച്ചത് ദിയയാണ്.
രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും അത്തരക്കാര്‍ ലക്ഷ്യം വച്ചു. ഒരു ഉല്‍പ്പന്നത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദിയ ഇട്ട പോസ്റ്റിനു താഴെ മോശമായ രീതിയില്‍ അച്ഛന്‍ കൃഷ്ണകുമാറിനെ അന്വേഷിച്ചു കൊണ്ടുള്ള അവഹേളനപരമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ദിയ കുറിക്കു കൊള്ളുന്ന രീതിയില്‍ തന്നെ മറുപടി കൊടുത്തു.
‘ഇന്നലെ മുതല്‍ എന്റെ അച്ഛന്‍ എവിടെ എന്ന് ചോദിക്കുന്ന സകല തോല്‍വികള്‍ക്കും വേണ്ടിയാണ് ഈ കമന്റ്. അദ്ദേഹം ആരോഗ്യവാനായി വീട്ടില്‍ തന്നെയുണ്ട്. ഇത്തരം കമന്റുകള്‍ ഇടുന്നതിന് മുന്‍പ് സ്വന്തം കുടുംബത്തെയും അച്ഛനെയും കുറിച്ച് അന്വേഷിക്കൂ (അങ്ങനെ ***),’ കമന്റിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ദിയ കുറിച്ചു.
മുന്‍പ് അച്ഛന് വേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോഴും ദിയ വിമര്‍ശിക്കപ്പെട്ടിരുന്നു. അന്ന് ‘എന്റെ തന്തയെ അല്ലാതെ മറ്റുള്ളവരുടെ തന്തയെ പിന്തുണയ്ക്കണോ’ എന്നായിരുന്നു ദിയയുടെ ചോദ്യം. സൈബര്‍ ആക്രമണകാരികള്‍ മൂത്ത മകള്‍ അഹാനയെയും ലക്ഷ്യമിട്ടിരുന്നു. വോട്ട് ചെയ്യാന്‍ നേരത്ത് അഹാന നാട്ടില്‍ വന്നിരുന്നില്ല.
എന്നാല്‍ തനിക്ക് വോട്ട് നല്‍കിയവര്‍ക്കെല്ലാം കൃഷ്ണകുമാര്‍ നന്ദി അറിയിച്ചിരുന്നു. ഒപ്പം വിജയിച്ച സ്ഥാനാര്‍ത്ഥിക്കും ആശംസ നല്‍കി.